കോലഞ്ചേരി: കൊവിഡ് വൈറസിനേക്കാൾ ഭീകരമായ വ്യാജ വാർത്തകളും,സമൂഹ മാദ്ധ്യമ പ്രചാരണവും പരിശോധിക്കാൻ കേന്ദ്രീകൃത സംവിധാനം നിലവിൽ വന്നു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്റാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലാണ് കൊവിഡ് ഫാക്ട് ചെക്ക് യൂണി​റ്റ്. pibfactcheck@gmail.com എന്ന ഇമെയിലിൽ സന്ദേശങ്ങൾ പരിശോധനയ്ക്കായി അയക്കാം. നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കും. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക്
സന്ദേശങ്ങൾ അയച്ചും വ്യാജ സന്ദേശങ്ങളുടെ യാഥാർത്ഥ്യം കണ്ടെത്താം.