കിഴക്കമ്പലം:കിഴക്കമ്പലം മേഖലയിലെ സ്വതന്ത്രബസ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ 45 ഓളം ബസുകളിൽ പണിയെടുക്കുന്ന 140 ജീവനക്കാർക്ക് ഭക്ഷ്യകി​റ്റുകൾ വിതരണം ചെയ്തു. ആലുവ - തൃപ്പൂണിത്തുറ, ആലുവ - മുവാ​റ്റുപുഴ, ആലുവ - പുത്തൻകുരിശ്, എറണാകുളം ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് തങ്ങൾ പലപ്പോഴായി സ്വരൂപിച്ച തുക ഭക്ഷ്യക്കി​റ്റുകൾ വാങ്ങുന്നതിനായി ഉപയോഗിച്ചത്. ലോക്ക് ഡൗണിൽ ബസോട്ടം നിലച്ചതോടെ മേഖലയിലെ ജീവനക്കാരുടെ പല കുടുംബങ്ങളും ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് ബസ് തൊഴിലാളി യൂണിയൻ മുന്നിട്ടിറങ്ങി ഭക്ഷ്യ കി​റ്റുകൾ വിതരണം നടത്തിയത്.