shijo-varghese
രായമംഗലം പഞ്ചായത്തിലെ വിവിധ റേഷൻ കടകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസിൻ്റെ നേതൃത്വത്തിൽ അണുനാശിനി ഉയോഗിച്ച് വൃത്തിയാക്കുന്നു

കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ വിവിധ റേഷൻ കടകൾ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസിൻ്റെ നേതൃത്വത്തിൽ അണുനാശിനി ഉയോഗിച്ചാണ് വൃത്തിയാക്കിയത്.നിയോജകമണ്ഡലം ഭാരവാഹികളായ ജിജോ മറ്റത്തിൽ, ഷിബിൻ സണ്ണി, യേശുദാസ് പാപ്പച്ചൻ, ജെലിൻ രാജൻ എന്നിവർ നേതൃത്വം നൽകി. സർക്കാർ അനുവദിച്ച റേഷൻ സാധനങ്ങൾ വാങ്ങുന്നതിന് കടകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ റേഷൻകടകൾ അണുവിമുക്തമാക്കാനുള്ള യാതൊരു ക്രമീകരണങ്ങളും സർക്കാർ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ റേഷൻ കടകൾ അണുനാശിനി തളിച്ച് അണുവിമുക്തമാക്കാൻ മുന്നിട്ടിറങ്ങിയത്.