edrac
ചൂർണിക്കര പഞ്ചായത്ത് കമ്മൂണിറ്റി കിച്ചണിലേക്ക് എഡ്രാക്ക് ചൂർണിക്കര പഞ്ചായത്ത് കമ്മറ്റി ഭക്ഷ്യധാന്യങ്ങൾ കൈമാറുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്ത് കമ്മൂണിറ്റി കിച്ചണിലേക്ക് എഡ്രാക്ക് ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് എഡ്രാക്ക് പ്രസിഡന്റ് പി.എ. നാസറിൽ നിന്ന് പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഏറ്റുവാങ്ങി. വാർഡ് മെമ്പർ എ.പി. ഉദയകുമാർ, എഡ്രാക്ക് ജോയിന്റ് സെക്രട്ടറി എം.എസ്. അനസ്, താലൂക്ക് സെക്രട്ടറി സുനിൽ കടവിൽ, കെ.എ. അലിയാർ എന്നിവർ സംസാരിച്ചു.