ആലുവ: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് കപ്രശേരിയിലെ കമ്മ്യൂണിറ്റി കിച്ചനിൽ 720 അന്യസംസ്ഥാന തൊഴിലാളികൾക്ക് രണ്ട് നേരവും ഭക്ഷണം. ആലുവ അൻവർ സാദത്ത് എം.എൽ.എ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. രാജേഷ്, വാർഡ് മെമ്പർ കെ.എം. അബ്ദുൾ ഖാദർ എന്നിവരും ഒപ്പമുണ്ടായിരുന്നു.