jio
കൊച്ചിയിൽ പൊലീസുകാർക്ക് സംഭാരം നൽകുന്ന റിലയൻസ് ജിയോയുടെ പദ്ധതി ഡി.സി.പി ജി പൂങ്കുഴലി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നഗരത്തിൽ കൊവിഡ് 19 ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് റിലയൻസ് ജിയോ സംഭാരം എത്തിച്ചുനൽകും. ഡി.സി.പി ജി. പൂങ്കുഴലി വിതരണത്തിന് തുടക്കം കുറിച്ചു. ഇന്നലെ മുതൽ 5 ദിവസം 600 പായ്ക്കറ്റ് സംഭാരംനൽകുമെന്ന് ജിയോ അധികൃതർ അറിയിച്ചു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും സംഭാരം നൽകുന്നുണ്ട്.