കൊച്ചി: കൊവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങാൻ ഹൈബി ഈഡൻ എം.പിയുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഇനിയും കാത്ത് നിൽക്കാൻ സമയമില്ലെന്നും എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റിനുള്ള നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗുരുതര മേഖലകളുടെ പട്ടികയിൽ എറണാകുളം ജില്ല ഉൾപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജില്ലയിൽ റാപ്പിഡ് ടെസ്റ്റിന് തുക അനുവദിക്കുന്നത്. ആവശ്യമെങ്കിൽ ഇനിയും തുക അനുവദിക്കും.

ഒട്ടനവധി സ്വകാര്യ സ്ഥാപനങ്ങൾ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിക്കാൻ നിർദേശിക്കാറുണ്ടെന്ന് എം.പി പറഞ്ഞു