daya
ദയയുടെ പ്രവർത്തകർ തയ്യാറാക്കിയ ഭക്ഷണം തെരുവില്‍ അലയുന്ന നായകള്‍ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ നൽകുന്നു

മൂവാറ്റുപുഴ: ലോക്ക് ഡൗണ്‍ പ്രഖാപിച്ചതോടെ മൂവാറ്റുപുഴയിലെ തെരുവുകളിൽ അലയുന്ന നായകള്‍ക്ക് ഭക്ഷണം നൽകി എല്‍ദോ എബ്രഹാം എം.എല്‍.എ. ഇന്നലെ വൈകുന്നേരം മൂവാറ്റുപുഴ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ അലഞ്ഞു തിരിയുന്ന നായ്ക്കള്‍ക്കു ഇലയില്‍ ചോറ് വിളമ്പിയാണ് എം.എല്‍.എ സഹജീവി സ്‌നേഹത്തിനു മാതൃകയായത്. മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, മുനിസിപ്പല്‍ സെക്രട്ടറി പി.കൃഷ്ണരാജ് എന്നിവരെ ഒപ്പമുണ്ടായിരുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ എന്ന സംഘടനയുടെ പ്രവർത്തകരായ രമേശ് പുളിക്കനും, അമ്പിളി പുളിക്കനും അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷൻ്റെ തെരുവില്‍ ഒരു തവി ചോറെന്ന ലോക്ക് ഡൗണ്‍ പദ്ധതി ഏറ്റെടുത്തത്. ഇവരോടൊപ്പമാണ് എല്‍ദോ എബ്രഹാം തെരുവിലെ മൃഗങ്ങള്‍ക്കു ഭക്ഷണം ഒരുക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇലയില്‍ വിളമ്പിയ ചോറും ഡ്രൈ ഫുഡും കഴിച്ചു തീരും വരെ കാത്തിരുന്നാണ് ഇവർ മടങ്ങിയത്. ലോക്ക് ഡൗണ്‍ തീരും വരെ തെരുവുനായകൾക്ക് ഭക്ഷണം തെരുവുകളിൽ എത്തിച്ച് നൽകുമെന്ന് ദയയുടെ പ്രവർത്തകർ പറഞ്ഞു.