പറവൂർ : നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ പറവൂർ മേഖലാ കമ്മിറ്റി പറവൂർ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തിനായി കാൽലക്ഷം രൂപ നൽകി. പറവൂർ മുനിസിപ്പൽ ചെയർമാൻ ഡി. രാജ്കുമാറിന് മേഖലാ പ്രസിഡന്റ് പി. ഭരതൻ, വൈസ് പ്രസിഡന്റ്, പൗലോസ് വടക്കുഞ്ചേരി, സെക്രട്ടറി കെ.എൽ. സുധാകരൻ, തങ്കപ്പൻ, ഒ.പി. ബാലൻ എന്നിവർ ചേർന്ന് തുക കൈമാറി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിൽ, കൗൺസിലർ സജി നമ്പ്യത്ത് തുടങ്ങിയവർ പങ്കെടുത്തു.