youth
ചിത്ര രചനാ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനി

കൊച്ചി : 42 ഇനങ്ങൾ, 716 മത്സരാത്ഥികൾ. മൂന്ന് ദിവസം ഇന്റർനെറ്റ് ലോകത്ത് വിസ്മയം തീർത്ത്, കലോത്സവശൈലികൾക്ക് പുത്തൻ മുഖം നൽകിയ ഓൺലൈൻ കലോത്സവം 'ക്വാറന്റൈന്' സൈൻഡ് ഓഫ് ! മത്സരഫലങ്ങൾ മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കും.

സമൂഹമാദ്ധ്യമങ്ങളെയും വിവിധ ഡിജിറ്റൽ സാദ്ധ്യതകളെയും പരാമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിയ ഓൺലൈൻ കലോത്സവം, സങ്കേതിക ലോകത്തിന് പുതിയ അനുഭവം പകർന്നേകി.

അവസാന ദിവസമായ ഇന്നലെ ക്രാഫ്റ്റ് മേക്കിംഗ്, ഫാൻസി ഡ്രസ്, നാടോടിനൃത്തം, ഹിന്ദി കഥാരചന, കവിതാരചന, ഉപന്യാസരചന, റെസിറ്റേഷൻ, ഇൻസ്ട്രുമെന്റൽ പെർക്കഷൻ ഈസ്റ്റേൺ, ഇൻസ്ട്രുമെന്റൽ നോൺ പെർക്കഷൻ വിൻഡ് ഈസ്റ്റേൺ, ഇൻസ്ട്രുമെന്റൽ നോൺ പെർക്കഷൻ സ്ട്രിംഗ് ഈസ്റ്റേൺ, മോണോ ആക്ട്, മിമിക്രി എന്നീ ഇനങ്ങൾ സ്‌ക്രീനിലെത്തി.
കൊറോണ പ്രതിരോധത്തിന് വേണ്ട വിധം പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി വിവിധ രചനാ മത്സരങ്ങളുടെ വിഷയങ്ങളിൽ ബ്രേക്ക് ദി ചെയിൻ എന്ന വിഷയം ബോധപൂർവ്വം ഉൾപ്പെടുത്തിയിരുന്നു.

ശീലിച്ചുപോന്ന തിരക്കിട്ട ജീവിതത്തിന്റെ ആവർത്തന വിരസതകൾക്ക് താല്ക്കാലിക വിരാമിട്ട ക്വാറന്റൈൻ ദിനങ്ങളിൽ തങ്ങളുടെ കലാമികവ് പ്രദർശിപ്പിക്കാനായി ഒരുക്കിയ ഈ ഓൺലൈൻ കലോത്സവത്തിന് കേരളത്തിനകത്തും പുറത്തും നിന്നായി നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

കൊച്ചിൻ സർവ്വകലാശാല എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയാണ് ഓൺലൈൻ കലോത്സവത്തിന്റെ സംഘാടകർ.

വിവിധ ജില്ലകളിൽ നിന്നായി 23 പേർ നിയന്ത്രിച്ചു.