elanernalki
കൊവിഡ്-19 ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഇളനീർ വിതരണം പറവൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു പറവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷോജോ വർഗീസിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പറവൂരിലെ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് കെ. കരുണാകരൻ സ്റ്റഡിസെന്റർ ഇളനീർ നൽകി. ഡ്യൂട്ടിയുള്ള സ്ഥലങ്ങളിലെത്തിയാണ് സ്റ്റഡിസെന്റർ പ്രവർത്തകർ ഇളനീർ നൽകിയത്. പറവൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു പറവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷോജോ വർഗീസിനു നൽകി ഉദ്ഘാടനം ചെയ്തു. സ്റ്റഡിസെന്റർ ജില്ലാ സെക്രട്ടറി ടോബി മാമ്പിള്ളി, നിയോജക മണ്ഡലം പ്രസിഡന്റ് ജഹാഗീർ, മുരളീ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ദിവസങ്ങളിലും ഇളനീർ വിതരണം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.