കൊച്ചി: കൊവിഡ്-19 നെതിരെയുള്ള പോരാട്ടത്തിൽ സജീവമായി പങ്കെടുക്കുന്ന നഴ്‌സുമാരെ നിർബന്ധിത സാലറി ചാലഞ്ചിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ(ടി.എൻ.എ.ഐ) കേരള ഘടകം മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പു മന്ത്രിക്കും നിവേദനം നൽകി.