loan
ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്കിൽ 'കൈനീട്ടം' എന്ന പേരിൽ ആരംഭിച്ച പലിശരഹിത വായ്പ പദ്ധതി ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ തോട്ടയ്ക്കാട്ടുകര പാലത്ത് വീട്ടിൽ മോഹനന് നൽകി നിർവഹിക്കുന്നു

ആലുവ: കൊവിഡ് -19 പശ്ചാത്തലത്തിൽ ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കായി ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്കിൽ 'കൈനീട്ടം' എന്ന പേരിൽ പലിശരഹിത വായ്പാപദ്ധതി ആരംഭിച്ചു. ഒരു കുടുംബത്തിന് 5000 രൂപ ജൂൺമുതൽ 10 ഗഡുകളായി അടക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 13 ആണ്. വായ്പ വിതരണം ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ തോട്ടയ്ക്കാട്ടുകര പാലത്ത് വീട്ടിൽ മോഹനന് നൽകി നിർവഹിച്ചു. ബോർഡ് മെമ്പർ പി.ആർ. രതീഷ് സംബന്ധിച്ചു.