ആലുവ: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനിലേക്ക് കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് ആവശ്യമായ ഭക്ഷ്യവസ്തക്കൾ നൽകി. ബാങ്ക് പ്രസിഡന്റ് എം.മീതിയൻപിള്ള ഭക്ഷ്യവസ്തുക്കൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശിന് കൈമാറി.