ആലുവ: ലോക്ക് ഡൗൺ നിയമം ലംഘിച്ച് ബിനാനിപുരം പൊലീസ് സ്റ്റേഷനു സമീപം രണ്ട് ചായക്കടകൾ തുറന്ന് പ്രവർത്തിക്കുന്നതായി പരാതി. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ കടകൾ തുറക്കാമെങ്കിലും ഭക്ഷ്യവസ്തുക്കൾ പാർസലായി നൽകണമെന്നാണ് നിയമം. എന്നാൽ ഇവിടെ ആറുമണിക്കു മുമ്പേ തുറക്കുന്ന കടകളിൽ ഭക്ഷണവും വിളമ്പുന്നതായാണ് പരാതി.