പറവൂർ : കൊവിഡ് -19 നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന പറവൂർ മാർക്കറ്റ് ഫയർഫോഴ്സ് അണുവിമുക്തമാക്കി. പച്ചക്കറി ചന്തദിവസങ്ങളിൽ ജനങ്ങൾ തടിച്ചുകൂടുന്നതിനാൽ നിലവിലുള്ള സമയക്രമം മാറ്റുകയും നഗരസഭ ചില്ലറ വില്പനയും നിയന്ത്രിക്കുകയും ചെയ്തു. ചന്ത ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനു ശേഷമാണ് മാർക്കറ്റും പരിസരവും അണുവിമുക്തമാക്കിയത്. നഗരസഭ ചെയർമാന്റെ നിർദ്ദേശപ്രകാരം ഫയർഫോഴ്സ് ലീഡിംഗ് ഫയർമാൻ എം.കെ. മുരളി, ഫയർമാന്മാരായ സനേഷ്, സലീം, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്.