ആലുവ: വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ റെനീഷ അജാസിന്റെ നേതൃത്വത്തിൽ ഡിവിഷനിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കോളനിയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. ഐ.എം.എ മദ്ധ്യകേരള ബ്രാഞ്ച്, എമർജൻസി ആംബുലൻസ് ആൻഡ് റസ്‌ക്യു ടീം (ഇ.എ.ആർ.ടി) എന്നിവരുടെ സഹകരണത്തോടെയാണ് വസ്തുക്കൾ സംഘടിപ്പിച്ചത്. ഐ.എം.എ പ്രസിഡൻറ് ഡോ. മുരളീധരൻ, സെക്രട്ടറി ഡോ.എം.എ. സജിത്, ഇ എ.ആർ.ടി പ്രസിഡന്റ് സഗീർ അറയ്ക്കൽ എന്നിവർ ഭക്ഷ്യവസ്തുക്കൾ കുന്നത്തുനാട് തഹസിൽദാർ വിനോദ്‌രാജിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ സംബന്ധിച്ചു.