കുറുപ്പംപടി: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ വീട്ടമ്മക്ക് പെരുമ്പാവൂർ ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ സ്റ്റേഷൻ ഓഫീസർ പി. എച്ച്. അസൈനാരുടെ നേതൃത്വത്തിൽ ഡയാലിസിസ് മരുന്ന് എത്തിച്ചു നൽകി. ചെറുകുന്നം ചാമക്കാല വീട്ടിൽ മിനി ബേബിക്കാണ് മരുന്ന് എത്തിച്ച് നൽകിയത്.അഞ്ച് വർഷമായി ഡയാലിസിസ് നടത്തികൊണ്ടിരിക്കയായിരുന്നു. എറണാകുളം ജനറൽ ഹോസ്പിറ്റലിന് സമീപത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും ഡയാലിസിസ് മരുന്ന് എത്തിച്ചു നൽകുന്നതിന് ഫയർആൻഡ് റെസ്‌ക്യൂ ഓഫീസർ ശ്രീക്കുട്ടൻ എസ്. വി, ഡ്രൈവർ എ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.