കൊച്ചി: ക്ഷേമനിധിയിൽ അംഗത്വമുള്ള കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള ധനസഹായം ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ നിക്ഷേപിക്കണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം വീടുകളിൽ കഴിയുന്നവർക്ക് ധനസഹായത്തിനായി നേരിട്ട് അപേക്ഷ നൽകാൻ കഴിയില്ല. അംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ് കോഡും ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ സഹായം അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയുമെന്നു ജില്ലാ പ്രസിഡൻ്റ് എം.എം.രാജു പറഞ്ഞു.