കോലഞ്ചേരി: ശുചീകരിക്കാനിറങ്ങി കിണറിൽ പെട്ടയാളെ പട്ടിമറ്റം ഫയർഫോഴ്സ് രക്ഷിച്ചു.വലമ്പൂർ, തലക്കമറ്റത്തിൽ ചാത്തനെ (75) യാണ് രക്ഷിച്ചത്. ഇന്നലെ രാവിലെ 11 ഓടെ നോർത്ത് മഴുവന്നൂർ മാമ്പക്കാട്ട് സൂസൻ്റെ വീട്ടിലെ കിണറിലാണ് ഇയാൾ അകപ്പെട്ടത്. കിണറിൽ ശുചീകരണത്തിനായി ഇറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതു മൂലമാണ് കിണറിൽ നിന്നും തിരികെ കയറാൻ പറ്റാതെ വന്നത്.സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ് എ.എസ് സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.സി ബേബി ,റെസ്‌ക്യൂ ഓഫീസർമാരായ എൽദോസ് മാത്യു,ജെയിംസ് നോബിൾ,വിഷ്ണു രാജ് ബിനിൽ വി.കെ , കെ.എം ബിബി ഹോം ഗാർഡ് എം വി യോഹന്നാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.