helth-dept-karumaloor
കരുമാല്ലൂർ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം ബോധവത്കരണം നടത്തുന്നു.

പറവൂർ : കരുമാല്ലൂർ പഞ്ചായത്തിൽ അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധനയും ബോധവത്കരണവും നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി 54 തൊഴിലാളി കേന്ദ്രങ്ങളിൽ താമസിക്കുന്ന 560 പേർക്കാണ് സ്ക്രീനിംഗും ബോധവത്കരണവും നടത്തിയത്. ഹിന്ദിയിലുള്ള നോട്ടീസ്, പോസ്റ്റർ, അനൗൺസ്മെൻ്റ് എന്നിവ ഉപയോഗിച്ചായിരുന്നു ബോധവത്കരണം. തൊഴിലാളികളിൽ ഭൂരിഭാഗവും ആസാമിൽ നിന്നുള്ളവരാണ്. തൊഴിലുടമകളും വീട്ടുടമകളുമായി ഉദ്യോഗസ്ഥർ സംസാരിച്ച് തൊഴിലാളികളുടെ ഭക്ഷണലഭ്യത ഉറപ്പുവരുത്തി. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യരാജ്, ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ കെ.വി. ഷിബു, അബിൻ നസീർ എന്നിവർ നേതൃത്വം നൽകി.