kakka-1
പനങ്ങാട് ശ്രീശബരിഗിരീശ്വരക്ഷേത്രത്തിന് സമീപമുളള ഫിഷ് ലാൻഡി​ംഗ്സെന്ററിൽ നിന്നുംകല്ലുമ്മേക്കായ ശേഖരിച്ചുവരുന്ന അമ്പലപ്പറമ്പ് ഷാജി..

പനങ്ങാട്.ഉത്തരകേരളത്തിന്റെ കൊതിയൂറും ഭക്ഷണവിഭവമായ കല്ലുമ്മക്കായ ഇപ്പോൾ കൊച്ചിയുടെ തീൻമേശയും കീഴ‌ക്കുമോ.

കൈതപ്പുഴകായലി​ന്റെ പനങ്ങാട് തീരങ്ങളിലാണ് കൂട്ടത്തോടെ കല്ലുമ്മക്കായ കാണുന്നത്. .സമുദ്രജലത്തിൽമാത്രം വളരുന്ന കല്ലുമ്മക്കായ് ഈവർഷമാണ് വേമ്പനാട്കായലിന്റെ ഭാഗമായകൈതപ്പുഴക്കായലിൽകാണാൻതുടങ്ങിയത്.

കണ്ണൂർ,കാസർകോട് പ്രദേശ ങ്ങളിൽ കടുക്ക എന്നും വിളിപ്പേരുളള ഈജീവിയെ ചൂടുവെളളത്തിലിട്ട് തോട്പിളർന്ന് മാംസളമായഭാഗം വെളിയിലെടുത്ത് ശുദ്ധിചെയ്താണ് പാചകം ചെയ്യുന്നത്. ബുദ്ധിമുട്ടുളള പണിയാണെങ്കിലുംകല്ലുമ്മക്കായ ഫ്രൈ ഏറ്റവും രുചികരമായ ഭക്ഷണമാണ്.

പനങ്ങാട് നടുത്തുരുത്തി,ഞാറ്കാട്,മരിയാലയം,പനങ്ങാട് ബസ് ടെർമിനൽസ്റ്റേഷൻ,എന്നിവിടങ്ങളിലും കുമ്പളം പഞ്ചായത്തിൽവിവിധഭാഗങ്ങളിലും കായലോരങ്ങളിലുമാണ് ഇവധാരാളമായികണ്ടുവരുന്നത്.പനങ്ങാട് അമ്പലപ്പറമ്പിൽ ഷാജിയുംഫ്രീലാൻസ് ഫോട്ടോഗ്രാഫർ രമേശും അസാധാരണവിപ്പമുളള ഒരുകൂട്ടംചിപ്പികളെ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപംകല്ലിൽ കടിച്ചുപിടിച്ചരീതിയിൽ കണ്ടു.പരീക്ഷണാർത്ഥം പറിച്ചെടുത്തപ്പോൾ കല്ലുമ്മക്കായതന്നെ.വീട്ടിൽകൊണ്ടുപോയി പുഴുങ്ങി മാംസംവേർപെടുത്തി ശുദ്ധീകരിച്ച് മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചു.തുടർന്ന് സവാളയും മസാലക്കൂട്ടുകളും ചേർത്ത് വെളിച്ചെണ്ണയിൽ ഫ്രൈചെയത് കഴിച്ചപ്പോൾ സൂ......പ്പർ

മാലപോലെ ..

കല്ലുമ്മക്കായ കായലോരത്ത് വീണുകിടക്കുന്നതും ഒഴുകിയെത്തുന്നതുമായ മരച്ചില്ലകളിലും,ഉണക്കകൊമ്പുകളിലും,തീരങ്ങളിലെ കല്ലുകളിലും,ഊന്നിവലകളുടെ കുറ്റികളിലും,ചീനവലയുടെ കാലിലും

വെളളത്തിൽ കിടക്കുന്ന കയറിലും.

കൂട്ടമായും,മാലപോലെയും കല്ലുമ്മക്കായ കടിച്ചുപിടിച്ച്കിടക്കും

.ത്രി​കോണാകൃതി,,ഒരുവശം വളഞ്ഞപുറംതോടും നീലനിറവും.

സാധാരണ കണ്ടുവരാറുളള നാടൻകക്കകളെെകായലിന്റെഅടിത്തട്ടിൽനിന്നും സുഗമമായി കൈകൊണ്ട് വാരിയെടുക്കാം.കല്ലുമ്മക്കായയുടെ വരവോടെ കാലോരങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്നകക്കകളും,മുരിങ്ങയും ഇപ്പോൾ വിരളമായി.

ഇടമഴലഭിക്കാതെ വന്നതും,കടുത്തവേനൽച്ചൂടുമൂലം

കായൽജലത്തിൽ ഉപ്പിന്റെ അളവ് മുൻവർഷങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചതും കല്ലുമ്മക്കായയുടെ കടന്നുവരവിന്കാരണമായിട്ടുണ്ട് . മഴപെയ്ത് ശുദ്ധജലം കായലിൽപ്രവേശിച്ച് ലവണാംശം മുഴുവൻഒലിച്ചുപോകുമ്പോൾ കല്ലുമ്മക്കായയും അപ്രത്യക്ഷമാകുമെന്നുകരുതുന്നുപരമ്പരാഗതമത്സ്യത്തൊഴിലാളികൾ.

എന്നാൽഓഖിക്ക്ശേഷമുള്ള പ്രതിഭാസമായി​ ഇതിനെ വിലയിരുത്തുന്നു ചി​ലർ..ഓരുജലത്തിലും ശുദ്ധജലത്തിലും വളരാൻകഴിയുന്ന വിദേശി​യായകല്ലുമ്മക്കായുടെ കടന്നുവരവാണോഎന്ന് സംശയിക്കുന്നവരും ഉണ്ട്.

എന്നാൽകൈതപ്പുഴകായലിലെ കല്ലുമ്മ ക്കായയെസംബന്ധിച്ച് കൂടുതൽപഠനം വേണ്ടിയിരി​ക്കുന്നു. നിലവിലുളളസാധാരണ കക്കകൾ ഉൾപ്പടെയുളള മറ്റ് ജീവികളെയുംമത്സ്യഇനങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് പഠനം നടത്തും.ഡോ:സഞ്ജീവൻഫിഷറീസ് സർവ്വകലാശാല പ്രൊഫസർ