പറവൂർ : പുത്തൻവേലിക്കര ജ്ഞാനാദിവർദ്ധിനി ശ്രീവല്ലീശമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം കൊവിഡ്- 19ന്റെ സാഹചര്യത്തിൽ മാറ്റിവെച്ചു. ക്ഷേത്രത്തിൽ ദിവസേന നടക്കുന്ന പൂജകൾ മാത്രമായിരിക്കും നടക്കുക. മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാതൊരു ചടങ്ങുകളും ഉണ്ടാവില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.