കാലടി : സർവീസ് പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി റിട്ട. അദ്ധ്യാപകൻ മാതൃകയായി. കാലടി പിരാരൂർ സ്വദേശി ടി.ആർ. വല്ലഭൻ നമ്പൂതിരിപ്പാടാണ് ഒരു മാസത്തെ പെൻഷൻ തുക നൽകിയത്. കാലടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ ചെക്ക് ഏറ്റുവാങ്ങി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റുകൂടിയാണ് ടി.ആർ.വി നമ്പൂതിരിപ്പാട്.