പനങ്ങാട്:എട്ട് മാസംമുമ്പുണ്ടായചുഴലിക്കാറ്റിൽ വീട്തകർന്നപനങ്ങാട് മുണ്ടേമ്പിളളിൽ പുളിയംപിളളിൽപുരുഷന് ഇതുവരെയുംഅർഹമായ സർക്കാർ സഹായംലഭിച്ചിട്ടില്ലെന്ന് പരാതി.കഴിഞ്ഞ വർഷം പഞ്ചായത്തിലാകെവീശിയടിച്ച കൊടുങ്കാറ്റിൽ കൂറ്റൻപുളിമരം വീടിന് മുകളി​ൽ വീണു. ,ബാത്ത്റും,വർക്ക്ഏരിയ,സ്റ്റെയർകേസ് ചിമ്മിണി,സൺഷെയ്ഡ് തുടങ്ങിയഭാഗങ്ങളാണ് തകർന്നത്.സഹായധനത്തിന് അപേക്ഷിച്ചെങ്കി​ലുംമറുപടിപോലും ലഭിച്ചില്ല.വീടിനുണ്ടായ നഷ്ടംകണക്കാക്കി കുമ്പളംപഞ്ചായത്തിൽ നിന്നും വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പിന്നീട് ഒരുനടപടിയുമി​ല്ല .വീട്അറ്റകുറ്റപ്പണിനടത്തുന്നതിന് വായ്പ്പയെടുത്തപണംപോലും കൊടുക്കാനാവാതെ വലയുകയാണെന്ന്പുരുഷൻ പറയുന്നു.