കൊച്ചി: കൊവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ട എറണാകുളം ജില്ലയിൽ ഇന്നലെ പുതിയ രോഗികളില്ലെങ്കിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചു. മൂന്നു പേരെ പുതുതായി ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു.
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മാർച്ച് അഞ്ചിനും 24 നുമിടയിൽ തിരിച്ചെത്തിയവർ വീടുകളിൽ 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന പുതിയ നിർദേശത്തെ തുടർന്നാണ് എണ്ണം വർദ്ധിച്ചത്. ഇതു പ്രകാരം 9,280 പേരോട് 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. ഇതോടെ നിരീക്ഷണത്തിലുള്ളവർ 12,133 ആയി. 4,590 പേരായിരുന്നു വ്യാഴാഴ്ച.
# എറണാകുളം ഇന്നലെ
രോഗബാധിതർ : 17
ഐസൊലേഷനിൽ : 36
മെഡിക്കൽ കോളേജ് : 21
മൂവാറ്റുപുഴ ജനറൽ ആശുപത്രി : 5
ആലുവ ജില്ലാ ആശുപത്രി : 2
സ്വകാര്യ ആശുപത്രി : 6
കരുവേലിപ്പടി താലൂക്ക് ആശുപത്രി : 2
# ഐസൊലേഷൻ ഇന്നലെ
ആകെ : 3
മെഡിക്കൽ കോളേജ് : 2
കരുവേലിപ്പടി : 1
ഡിസ്ചാർജ് : 2
നിരീക്ഷണം ഒഴിവാക്കിയത് : 38
# പരിശോധന
അയച്ച സാമ്പിൾ : 27
ലഭിച്ച ഫലം : 42
എല്ലാം നെഗറ്റീവ്
ഫലം ലഭിക്കാൻ : 84
# തൊഴിലാളി ക്യാമ്പുകളിൽ പരിശോധന
ജില്ലയിലെ രണ്ട് അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ രോഗ പ്രതിരോധത്തിന്റെ ഭാഗമായി പരിശോധിച്ചു. 164 തൊഴിലാളികളെ പരിശോധിച്ചെങ്കിലും ഒരാൾക്കും രോഗലക്ഷണം കണ്ടെത്തിയില്ല.
# ഗർഭിണികളുടെ ആശങ്ക നീക്കി
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി സംസാരിക്കാൻ ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് 34 പേരെ വിളിച്ചു.
നിരീക്ഷണത്തിലുള്ള 84 ഗർഭിണികളെ ആരോഗ്യപ്രവർത്തകർ വിളിച്ച് ആശങ്കകൾ പരിഹരിച്ചു.
# ലോക്ക് ഡൗൺ ലംഘനം
കേസ്, അറസ്റ്റ്, വാഹനം ക്രമത്തിൽ
കൊച്ചി സിറ്റി : 82 - 98 - 72
എറണാകുളം റൂറൽ: 125 - 113- 1469