മരട്: കനിവ് പാലിയേറ്റിവ് കെയർ മരട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ്-19 പ്രതിരോധത്തിൻ്റെ ഭാഗമായി നെട്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിലും പൊതുവിതരണ കേന്ദ്രങ്ങളിലും, പൊതു ഇടങ്ങളിലും സോഡിയം ഹൈപ്പോ ക്ലോറിൻ ഉപയോഗിച്ച് ക്ലിനിംഗ് നടത്തി. തൃപ്പൂണിത്തുറ ഏരിയ ട്രഷറർ ശാലിനി അനിൽ രാജ് ഉദ്ഘാടനം ചെയ്തു .കനിവ് സെക്രട്ടറി പി.എസ് സുഷൻ ,എം മധു,കെ സുരേന്ദ്രൻ,സ്വർണ്ണ രമേശ്,സിമേന്തി ,അബ്ദുൾറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.