കൂത്താട്ടുകുളം: കൂത്താട്ടുകുളം ബാപ്പൂജി ജംഗ്ഷനിൽ താമസിക്കുന്ന ഒറീസാ സ്വദേശികൾക്ക് ഭക്ഷണവും വെള്ളവും കിട്ടിയില്ലെന്ന് പരാതിയെ തുടർന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് നേരിട്ടെത്തി സജ്ജീകരണങ്ങൾ ഒരുക്കി. കൂത്താട്ടുകുളത്ത് മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ഭവന നിർമ്മാണ പ്രൊജക്ടിലെ ജീവനക്കാരായ അഭിജിത്ത്, അധികാരി എന്നിവർക്കാണ് ആവശ്യമായ സജ്ജീകണങ്ങൾ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ നേരിട്ടെത്തി നൽകിയത്. ഇവർ ബി.ജെ.പിയുടെ ഒറീസാ ഘടകത്തിലേക്ക് വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതേതുടർന്ന് കേരളഘടത്തിലേക്ക് വിവരം അറിയിക്കുകയും ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ നേരിട്ടെത്തി സഹയങ്ങളൊരുക്കുകയായിരുന്നു. പിറവം മണ്ഡലം പ്രസിഡൻ്റ് പ്രഭാ പ്രശാന്ത്, കൂത്താട്ടുകുളം മുൻസിപ്പൽ പ്രസിഡൻ്റ് എൻ.കെ. വിജയൻ, മധു കൂത്താട്ടുകുളം എന്നിവരും കൂടെ ഉണ്ടായിരുന്നു. ആവശ്യമായ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അവശ്യ സാധനങ്ങൾ, വെളളം,ഗ്യാസ് എന്നിവ ഉറപ്പാക്കി.