ആലുവ: ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ഇന്നലെ 125 കേസുകളിലായി 113 പേരെ അറസ്റ്റ് ചെയ്തു. 87 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇതുവരെ 2468 കേസുകളിലായി 2367 പേരെ അറസ്റ്റ് ചെയ്തു.

എപ്പിഡമിക് ഓർഡിനൻസ് പ്രകാരമാണ് നടപടി. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അതിനാൽ നിരോധനാജ്ഞയും ലോക്ക് ഡൗണും കർശനമായി നടപ്പിലാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.