പിറവം: സർക്കാർ നിർദേശപ്രകാരം പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സി.പി.എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി പച്ചക്കറികളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.പാലക്കുഴ, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, മണീട്, ഇലഞ്ഞി പഞ്ചായത്തുകളിലും കൂത്താട്ടുകുളം, പിറവം നഗരസഭകളിലും പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേക്കാണ് ഇവ നൽകിയത്.വിതരണോദ്ഘാടനം രാമമംഗലത്ത് ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ എ മിനികുമാരി ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുമിത് സുരേന്ദ്രൻ, പി എസ് മോഹനൻ, ലോക്കൽ സെക്രട്ടറി ജിജോ കെ ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.