anwarsadath-mla
ആലുവ സ്‌നേഹക്കൂട്ടിലേക്ക് അൻവർ സാദത്ത് എം.എൽ.എ പലവ്യഞ്ജന സാധനങ്ങൾ കൈമാറിയപ്പോൾ

ആലുവ: ആലുവ സ്‌നേഹക്കൂട്ടിൽ യൂത്ത് കെയറിന്റെ അഭ്യർത്ഥനയെത്തുടർന്ന് അൻവർ സാദത്ത് എം.എൽ.എ രണ്ടാഴ്ചത്തേക്കുളള പലവ്യഞ്ജനസാധനങ്ങൾ നൽകി. കഴിഞ്ഞദിവസം പൊതിച്ചോറ് അഭ്യർത്ഥിച്ച് യൂത്ത് കെയർ പ്രവർത്തകർക്ക് ഫോൺസന്ദേശം വന്നു. അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കൾ തീർന്ന വിവരവും അറിഞ്ഞത്. തുടർന്ന് അൻവർ സാദത്ത് എം.എൽ.എ സഹായിക്കുകയായിരുന്നു. എംഎൽഎ യൂത്ത് കെയർ പ്രവർത്തകരോടൊപ്പം സ്‌നേഹക്കൂട് ഡയറക്ടർ ഫാ. ജോയിക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറി. യൂത്ത്കെയർ ഭാരവാഹികളായ മുഹമ്മദ് ഷെഫീക്, ഹസീം ഖാലിദ്, രാജേഷ് പുത്തനങ്ങാടി, രഞ്ജു ദേവസി എന്നിവരും ഒപ്പമുണ്ടായിരുന്നു.