കൊച്ചി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്നവരെ ഇനി പൊലീസ് കൃഷിയും പഠിപ്പിക്കും. പടികൂടുന്നവർക്ക് വിത്തുകൾ നൽകി കൃഷി ചെയ്യാൻ പൊലീസ് നിർദ്ദേശിക്കും.
പച്ചക്കറികൃഷി ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം അനുസരിച്ച് കൃഷി വകുപ്പ് ജീവനി പദ്ധതയിൽ ഉൾപ്പെടുത്തി 50 ലക്ഷം വിത്ത് പായ്ക്കറ്റുകളാണ് വിതരണം ചെയ്യുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എറണാകളും, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ പച്ചക്കറി വിത്തുകൾ നൽകും. പൊലീസ് സേനയ്ക്കും വിത്ത് പായ്ക്കറ്റുകൾ ലഭ്യമാക്കും.
വിത്ത് പായ്ക്കറ്റുകളുടെ വിതരണ ഉദ്ഘാടനം കളക്ടറേറ്റിൽ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു.
ഈമാസം ഏഴിനകം എല്ലാ ജില്ലകളിലും വിത്ത് പായ്ക്കറ്റുകൾ ലഭ്യമാക്കും.