കൊച്ചി: പിറവത്ത് ക്യാമ്പിൽ ഭക്ഷണമില്ലെന്ന് അന്യ സംസ്ഥാനക്കാരന്റെ ഫേസ് ബുക്ക് പോസ്റ്റ്. പൊലീസെത്തി പരിശോധിക്കുമ്പോൾ അടുക്കളയിൽ ചിക്കനും, ചോറും. ആഴ്ചകളോളം കഴിക്കാനുള്ള അരിയും ധാന്യങ്ങളും വേറെയും.

പിറവം ഫയർ ഫോഴ്സ് ഓഫീസനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശി മിനറുൾ ഷെയ്കിനെ (28) തിരെ പി​റവം പൊലീസ് കേസെടുത്തു.

ഇന്നലെ രാവിലെയാണ് ഇയാൾ ഫേസ് ബുക്ക് വഴി വ്യാജ പ്രചാരണം നടത്തിയത്. ഇയാളുടെ മൊബൈൽ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ നാട്ടുകാർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പിറവം ടൗണിലെ പച്ചക്കറി വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനാണ് ഇയാൾ.