തൃക്കാക്കര: തൃക്കാക്കര നഗര നഗര സഭ കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണം അനർഹർക്ക് ലഭിക്കുന്നതായി ആക്ഷേപം .നഗര പരിധിയിൽ മൂന്ന് കമ്മ്യൂണിറ്റി കിച്ചൻ വഴി 3980 പേർക്കാണ് ഭക്ഷണം കൊടുക്കുന്നത്.ചില കൗൺസിലർമാരുടെ വാർഡുകളിൽ 280ന് മുകളിൽ അംഗങ്ങൾക്കാണ് ഭക്ഷണം കൊടുക്കുന്നത്.
ചില വാർഡുകളിൽ സൗജന്യ ഭക്ഷണം ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ നഗര സഭ സെക്രട്ടറി പി.എസ് ഷിബുവിന്റെ നിർദേശപ്രകാരം വാർഡുകളിൽ പരിശോധന ആരംഭിച്ചു.ഇന്നലെ ഉച്ചക്ക് ചിറ്റേത്തുകര വാർഡിൽ നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികളായ 150 അനർഹരെ കണ്ടെത്തി.ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ ഞെട്ടി ചിക്കൻ കറി,ബീഫ് കറി,അടക്കം പാചകം ചെയ്തിരിക്കുന്നതായാണ് കണ്ടെത്തിയത്.ഇവർക്ക് ആവശ്യത്തിന് അരിയും,പച്ചക്കറികളും സ്റ്റോക്ക് ചെയ്തിരുന്നതായി കണ്ടെത്തി.ഇവർ ഒരു കരാറുകാരന്റെ കീഴിലാണ് ജോലിചെയ്യുന്നതെന്നും അദ്ദേഹം ഭക്ഷണ സാധനങ്ങൾ വാങ്ങിത്തരാറുണ്ടെന്നും ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു..ലേബർ കരാർ തൊഴിലാളികളെ ഉൾെപ്പടുത്തി കൗൺസിലർമാർ കരാറുകാരെ സഹായിക്കുന്നതായും പറയുന്നു.
വാർഡ് കൗൺസിലരുടെ നേതൃത്വത്തിൽ രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീമി​ന്റെ നേതൃത്വത്തിലാണ് അതാതുവാർഡുകളിൽ സൗജന്യ ഭക്ഷണം
ലഭ്യമാക്കേണ്ട അർഹരായവരെ കണ്ടെത്തുന്നത്.
.പരിശോധന തുടരാനാണ് നഗര സഭയുടെ തീരുമാനം .നഗര സഭ ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ്,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബോണി,ഓവർസിയർ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന