വൈപ്പിൻ : ലോക്ക് ഡൗൺ ലംഘിച്ച് അന്യസംസ്ഥാന ബോട്ടുകൾ മുരിക്കുംപാടത്തെ സ്വകാര്യജെട്ടിയിൽ അടുപ്പിച്ച് മത്സ്യം ഇറക്കി വില്പന നടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. കൊച്ചി പുല്ലേപാടം കുരുടൻപറമ്പിൽ അൻവർ (48), കാക്കനാട് പടമുഗൾ മാനാത്ത് തുണ്ടിപ്പറമ്പിൽ മുഹമ്മദ് ഷെരീഫ് (48) എന്നിവരാണ് അറസ്റ്റിലായത്. അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മത്സ്യം വാഹനങ്ങളിൽ കയറ്റിയത് പൊലീസ് തടഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. പൊതുപ്രവർത്തകർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഞാറക്കൽ പൊലീസ് സ്ഥലത്തെത്തിയത്.