വൈപ്പിൻ : കൊവിഡ്- 19 പ്രതിരോധ ആശ്വാസ നടപടികളുമായി ബന്ധപ്പെട്ട് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് നൽകുന്ന പലിശരഹിത വായ്പകൾക്കുള്ള അപേക്ഷഫോം വിതരണം പൊലീസ് ഇടപ്പെട്ട് നിർത്തിവെച്ചു. ഫോം വാങ്ങാനുള്ള സഹകാരികളുടെ തിരക്ക് ഉണ്ടായതിനെത്തുടർന്നാണ് പൊലീസ് ഇടപ്പെട്ടത്. വായ്പാഫോം വിതരണം ലോക്ക്ഡൗൺ സമയം തീരുന്നതുവരെ നിർത്തിവെച്ചതായി ബാങ്ക് സെക്രട്ടറി അറിയിച്ചു.