വൈറ്റില: മാതാവിന്റെ മരണാനന്തര ചടങ്ങിനുള്ള അരലക്ഷം രൂപ മക്കൾകൊവിഡ് പ്രതിസന്ധിയിൽപ്പെട്ടവരുടെ വിശപ്പകറ്റാൻ നൽകി. മാർച്ച് 30ന് നിര്യാതയയായപൊന്നുരുന്നി പാലക്കാപ്പിളളിൽസൗദാമിനിശങ്കരന്റെമരണാനന്തരചടങ്ങുകൾ ഒഴിവാക്കിയാണ് തുക കൊച്ചികോർപ്പറേഷന്റെ കമ്മ്യൂണിറ്റികിച്ചണിലേക്ക് സംഭാവനനൽകിയത് . മൂത്ത മകൻ പട്ടികജാതി വികസന വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ പി.എസ്.പ്രദീപ് കുമാർ പി.ടി.തോമസ്.എം.എൽ.എക്ക് തുക കൈമാറി.കോൺഗ്രസ് വൈറ്റില മണ്ഡലം പ്രസിഡന്റായിരുന്നപരേതനായ ശങ്കരന്റെ ഭാര്യയായ സൗദാമിനി എസ്.എൻ.ഡി.പി യോഗം ഇൗസ്റ്റ് ശാഖവനിതാസംഘം പ്രസിഡന്റും സൻമാർഗ പ്രദീപംയോഗം വനിതാവിഭാഗം രക്ഷാധികാരിയുമായിരുന്നു.
ചടങ്ങിൽ കൗൺസിലർമാരായഎ.ബി.സാബു,പി.എസ്.ഷൈൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്എം.എസ് .സെബാസ്റ്റ്യൻ,മക്കളായ അജിത്കുമാർ , ദയാനിധി, ജഗദീശ് മോഹൻ തുടങ്ങിയവർസംബന്ധിച്ചു.