നെട്ടൂർ: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പനിവാർഡ് അണുവിമുക്തമാക്കി പുനരാരംഭിക്കുന്നതിന് എ.ഐ.വൈ.എഫ്, സി.പി.ഐ പ്രവർത്തകർ കഴുകി തുടച്ച് ശുചീകരിച്ചു. മരട് ലോക്കൽ സെക്രട്ടറി എ.ആർ.പ്രസാദ്,എ.ഐ.വൈ.എഫ്.മരട് മേഖല സെക്രട്ടറി എ.എസ്സ്.വിനീഷ്,പ്രസിഡൻ്റ് ടി.കെ.ജയേഷ്,സി.പി .ഐ.നെട്ടൂർ നോർത്തു ബ്രാഞ്ചു് സെക്രട്ടറി കെ.വി.ലാലൻ,ആശുപത്രിവികസനസമിതിഅംഗംകെ.ബി.സുബീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ അശുപത്രിശുചീകരണം നിർവ്വഹിച്ചത്.