അങ്കമാലി: കറുകുറ്റി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കറുകുറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഭാരവാഹികൾ ശേഖരിച്ചു നൽകി. തൊമ്മി പൈനാടത്ത്, ജോജി പീറ്റർ വർഗീസ് പി.വി. എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു വി. തെക്കേക്കര ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി.