കുറുപ്പംപടി: വേങ്ങൂർ മാർ കൗമ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ദുരിതമനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ശതോത്തര കനകജൂബിലി കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നത്.
ഗവ. ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ അനുസരിച്ച് പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും അനുവാദത്തോടെ അവശതയനുഭിക്കുന്ന നിർദ്ധന കുടുബങ്ങൾക്ക് ഭക്ഷ്യ കിറ്റ് എത്തിച്ച് കൊടുക്കൂക എന്ന സംരഭത്തിനാണ് ഇതോടെ തുടക്കമായത്. പള്ളി വികാരി ഫാ.ഗീവർഗീസ് മണ്ണാമ്പിൽ ഭക്ഷ്യ കിറ്റിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ചു. സഹ.വികാരിമാരായ ഫാ.റെജി തെക്കിനേത്ത്, ഫാ:. ഷിബു കുരുമോളത്ത്, ഫാ: എൽദോസ് തട്ടാമ്പുറത്ത് ട്രസ്റ്റിമാരായ ടി. ഐ. പൗലോസ്, ബെന്നി ഐസക്ക്, ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ റെജി പോൾ, ചാരിറ്റി കൺവീനർ എൽദോ ഐസക്ക്,പ്രോഗ്രാം കൺവീനർ ഫിലിപ്പ്‌സ് എൻ. എ, പബ്ലിസിറ്റി കൺവീനർ സജി പോൾ, കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.പള്ളിമാനേജിംഗ് കമ്മറ്റിയുടെയും ശതോത്തര കനക ജൂബിലി കമ്മറ്റിയുടെയും നേതൃത്വത്തിൽ പള്ളിയുടെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ, അരി ,പഞ്ചസാര, വെളിച്ചെണ്ണ, പയർ, മുളക് പൊടി,മല്ലിപ്പൊടി, മസാല, ബിസ്‌ക്കറ്റ് തുടങ്ങിയ അവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് അർഹമായ എല്ലാ ഭവനങ്ങളിലും എത്തിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.