കൊച്ചി : വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യാപാരികളോട് സർക്കാർ പക്ഷപാതപരമായി പെരുമാറുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു.

കൊവിഡ്- 19നെ നേരിടാൻ 40 ലക്ഷം തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച സർക്കാർ വ്യാപാരികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. എല്ലാ ദിവസവും സർക്കാർ നിർദേശപ്രകാരം നിത്യോപയോഗസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ തയ്യാറായ വ്യാപാരികൾക്ക് ക്ഷേമപദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പ്രളയാന്തരവും സർക്കാരിന്റെ സമീപനം ഇതുതന്നെയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.