തോപ്പുംപടി:എല്ലാ വീടുകളിലും അടുക്കള വരെ കയറി ചെല്ലേണ്ടതിനാൽ പാചകവാതക ത്തൊഴി​ലാളി​കൾക്ക് രോഗഭീതി​യുണ്ട് മാസ്ക്കും കൈ ഉറയും ധരിച്ച് ഇവർ സുരക്ഷ ഉറപ്പാക്കാറുണ്ട്.നി​രീക്ഷണത്തി​ലുള്ളവർ ആവി​വരം അറി​യി​ക്കണമെന്ന് ഗ്യാസ് ഏജൻസി​കൾ ആവശ്യപ്പെട്ടി​ട്ടുണ്ട് പുലർച്ചെ തുടങ്ങുന്ന ജോലികൾ വൈകിട്ട് വരെ തുടരും. .എത്ര സിലിണ്ടർ കൂടുതൽ വിൽക്കുന്നുവോ അത്ര കമ്മീഷൻ കൂടുതൽ ലഭിക്കും. അതിനാൽ വിപണിയിൽ മത്സരമാണ്. പലരും വില കുറച്ച് നൽകുന്നതിനാൽ സ്ഥിരം വെക്കുന്ന സിലിണ്ടർ ഒഴിവാകും.ഇത് പലപ്പോഴും വാക്ക് തർക്കത്തിലും അടിപിടിയിലും കലാശിക്കും. . ചില സമയങ്ങളിൽ ജീവനക്കാർ കുറവുള്ള സമയങ്ങളിൽ ഒരാൾ തന്നെ വേണം എല്ലാ ജോലികളും ചെയ്യാൻ. സിലിണ്ടറുകൾ ഇറക്കിയ സ്ഥലത്ത് നിന്നും വീടുകളിലേക്ക് വിതരണത്തിനായി പോകുമ്പോൾ ഇറക്കി വെച്ച സ്ഥലത്ത് നിന്നും സിലിണ്ടറുകൾ മോഷണം പോകും. അതിനാൽ ചങ്ങല ഇട്ട് പൂട്ടിട്ടാണ് ഇവർ വിതരണത്തിന് പോകുന്നത്. ഗ്യാസ് കുറ്റി​പോയാൽ ശമ്പളത്തിൽ നിന്ന് പി​ടി​ക്കും.