കൊച്ചി: കൊവി‌ഡ്-19 ചികിത്സയ്ക്ക് ആശുപത്രികൾ സർക്കാരിന് വിട്ടുനൽകാൻ തയ്യാറാണെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.എസ്. കൃഷ്ണകുമാർ അറിയിച്ചു.

സ്വകാര്യ ആയുർവേദ ആശുപത്രികളിൽ രണ്ടായിരം കിടക്കകളുണ്ട്. ഇവിടത്തെ സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനങ്ങളും വിനിയോഗിക്കാൻ കഴിയും. ഒൗഷധങ്ങൾ ശേഖരിക്കാനും തയ്യാറാണ്. പ്രതിസന്ധി അതിജീവിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.