രാമമംഗലം: രാമമംഗലത്തെ കർഷക വിപണി നാളെ പ്രവർത്തനമാരംഭിക്കും. ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞയാഴ്ച വിപണി തുറന്നിരുന്നില്ല. വിപണി അടയ്ക്കുകയും കർഷകർക്ക് അവർ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിൽക്കാനാകാതെവരികയും ചെയ്തതോടെ പച്ചക്കറി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഈ സാഹചര്യത്തിൽ ലേലം ഒഴിവാക്കി കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യമൊരുക്കാനാണ് വിപണി തുറക്കുന്നതെന്ന് പ്രസിഡൻ്റ് എം.വി. ബിജോയി അറിയിച്ചു.