അങ്കമാലി: ആലുവ, അങ്കമാലി, പെരുമ്പാവൂർ നിയോജക മണ്ഡലങ്ങളിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണുകളിലേയ്ക്ക് ഫെഡറൽ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നൽകുന്ന പലവ്യഞ്ജനങ്ങളുടേയും പച്ചക്കറിയുടേയും വിതരണോദ്ഘാടനം എം.എൽ.എ മാരായ റോജി എം.ജോൺ, അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ ജോയ് തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

മൂന്ന് നിയോജക മണ്ഡലങ്ങളിലെ 21 കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ സാധനങ്ങളാണ് ഫെഡറൽ ബാങ്ക് വിതരണം ചെയ്യുന്നത്. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാജേന്ദ്രകുമാർ, അസിസ്റ്റൻറ് വൈസ് പ്രസിഡന്റുമാരായ ഗീവർഗീസ് ടി.എം, ജോജോ കെ.ജെ., രഞ്ജിനി ജയ്ദീപ്, സീനിയൽ മാനേജർ ബിജുമോൻ പീറ്റർ, മാനേജർമാരായ സച്ചിൻ ജേക്കബ്,നിധിൻ ജോസ് എന്നിവരും സന്നിഹിതരായിരുന്നു.