മരട്: ലോക്ക് ഡൗൺ മൂലംകഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക്10,000 രൂപ വീതം പലിശരഹിത വായ്പ നൽകുവാൻമരട്സഹകരണബാങ്ക്ഭരണസമിതിതീരുമാനിച്ചു.
കാലാവധി 10 മാസം.ഒരുകുടുംബത്തിനുഒരുവായ്പമാത്രം.ഈ പദ്ധതിയുടെ പ്രതിമാസതിരിച്ചടവിനുമൊറോട്ടോറിയംബാധകമല്ല.
പ്രതിമാസതിരിച്ചടവുവീഴ്ച്ചവരുത്തിയാൽപലിശ ഈടാക്കും.മുൻവായ്പകളിൽ കുടിശികയുള്ളവർക്ക് ഈസഹായത്തിന് അർഹതയില്ല.
റേഷൻ കാർഡിന്റെ പകർപ്പ്, 2019ലെ വസ്തുകരംഅടച്ച രശീത്,കെട്ടിട നികുതിരശീത് എന്നിവസഹിതം അപേക്ഷകൾ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾബാങ്കിന്റെ ബ്രാഞ്ചുകൾവഴിയും,ഡയറക്ടർമാർവഴിയും ലഭിക്കുമെന്ന് പ്രസിഡന്റ് വി.ജയകുമാറും,വൈസ് പ്രസിഡന്റ് ടി.പി. ആന്റണിയുംഅറിയിച്ചു..