പിറവം: നമോ കിറ്റ് കയ്യിൽ കിട്ടിയപ്പോൾ എടയ്ക്കാട്ടുവയൽ വെളിയനാട് വാണി കുളത്തിൽ 68 കഴിഞ്ഞ ചെല്ലമ്മ കണ്ണീരൊഴുകി. ലോക്ക് ഡൗൺ കാലത്ത് ഇനി എന്തു ചെയ്യുമെന്നറിയാതെ ഏറെ വിഷമിച്ചിരിക്കുമ്പോഴായിരുന്നു മുൻ പഞ്ചായത്തംഗവും കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എം.ആശിഷും മറ്റു ബി.ജെ.പി പ്രവർത്തകരും അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറിയുമായി എത്തിയത്. തങ്ങൾക്കുണ്ടായിരുന്ന ഒരേയൊരു മകൻ വാഹനാപകടത്തിൽ മരിച്ചതോടെ 70കാരനായ രോഗിയായ ഭർത്താവ് കുട്ടപ്പനെ തൊഴിലുറപ്പു പണിക്കുപോയി കിട്ടുന്ന തുക കൊണ്ടാണ് ചികിത്സിക്കുന്നത്. ലോക്ക് ഡൗൺ വന്നതോടെ അതും നിലച്ചു. ഭർത്താവും താനും രണ്ട് ദിവസമായി മരുന്നില്ലാതെ വിഷമിക്കുകയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് മരുന്ന് വാങ്ങി നൽകാനും ബി.ജെ.പി പ്രവർത്തകർ മറന്നില്ല. ദുരിതത്തിലായ 250ഓളം കുടുംബങ്ങൾക്ക് ബി.ജെ.പി നേതൃത്വത്തിൽ നമോ കിറ്റുകൾ വിതരണം ചെയ്തു.കർഷകമോർച്ച ജില്ല പ്രസിഡൻ്റ് വി.എസ് സത്യൻ, ബി.ജെ.പി.മണ്ഡലം പ്രസിഡൻ്റ് എം.ടി.അനിൽകുമാർ, സെക്രട്ടറി മിഥുൻ വെളിയനാട് ,മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് ബിന്ദു സത്യൻ എന്നിവരും നമോ കിറ്റ് വിതരണത്തിനും മെഡിക്കൽ സഹായങ്ങൾക്കും നേതൃത്വം നൽകി.
# കിടപ്പുരോഗികൾക്കു മരുന്നും
കിടപ്പു രോഗികൾക്കും പ്രായമേറിയവർക്കും മെഡിക്കൽ സ്റ്റോറിൽ നിന്നു വില കൊടുത്തു വാങ്ങിയ മരുന്നുകൾക്ക് പുറമെ സർക്കാർ ആശുപത്രികളിലെ സൗജന്യ മരുന്നുകളും ബി.ജെ.പി പ്രവർത്തകർ വീടുകളിലെത്തിച്ചു നൽകി. .ചിലരെ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെെ സേവനം ലഭ്യയമാക്കി .