police
പൊലീസിൻ്റെ ഭക്ഷ്യ ധാന്യ വിതരണം

പട്ടിമറ്റം: കുന്നത്തുനാട് പൊലീസിന്റെ നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണം തുടങ്ങി.ഇതു വരെ 75 കുടുംബങ്ങൾക്ക് അരി, ധാന്യങ്ങൾ, പച്ചക്കറികൾ, വെളിച്ചെണ്ണ അടങ്ങിയ കിറ്റുകൾ നല്കി. ഉദാരമതികളുടെ സഹായത്തോടെയും, പൊലീസുകാർ തന്നെ തങ്ങളാവും വിധം സ്വന്തം കൈയ്യിലെ പണം മുടക്കിയുമാണ് അവശ്യ വസ്തുക്കൾ കണ്ടെത്തിയത്. ജന മൈത്രി ബീറ്റ് ഓഫീസർമാരുടെ സഹകരണത്തോടെ അർഹരായവരെ കണ്ടെത്തി പൊലീസ് നേരിട്ടാണ് കിറ്റുകൾ കൈമാറുന്നത്. ഇന്നലെ പട്ടിമറ്റത്തെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് വേണ്ട അവശ്യ വസ്തുക്കളും പൊലീസ് നല്കി.