ആലുവ: അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകാതിരുന്ന കെട്ടിടം ഉടമയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പാവൂർ കാരോത്തുകുടി ഇബ്രാഹിമാണ് പിടിയിലായത്. പെരുമ്പാവൂർ സ്വകാര്യ ആശുപത്രീക്ക് സമീപം ഇയാളുടെ കെട്ടിടത്തിൽ 42 അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. മൂന്ന് ദിവസമായി ഇയാൾ ഇവർക്ക് ഭക്ഷണസാധനങ്ങൾ നൽകിയില്ലെന്നാണ് പരാതി.

99 പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ റൂറൽ ജില്ലയിൽ 102 കേസുകളിലായി 99 പേരെ അറസ്റ്റുചെയ്തു. 77വാഹനങ്ങൾ കണ്ടുകെട്ടി. ഇതുവരെ 2729 കേസുകൾ രജിസ്റ്റർ ചെയ്തു. 2631പേരെ അറസ്റ്റ് ചെയ്തു. 1651 വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.