കൊച്ചി: അനാഥാലയങ്ങൾ, മഠങ്ങൾ, ആശ്രമങ്ങൾ, വൃദ്ധസദനങ്ങൾ, കോൺവെന്റുകൾ എന്നിവയ്ക്കും സൗജന്യ റേഷൻ നൽകണമെന്ന് കേരള കോൺഗ്രസ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. സമൂഹത്തിലെ ഏറ്റവും അർഹതപ്പെട്ട വിഭാഗങ്ങൾക്ക് സാധാരണ റേഷന് പുറമെ അധികവിഹിതവം നൽകണം. ഇത്തരം കുടുംബങ്ങളിലെ അംഗസംഖ്യ പരിഗണിച്ച് അരി സൗജന്യമായി നൽകണം.
സൗജന്യ അരിവിതരണം കാര്യക്ഷമമല്ല. പലയിടത്തും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി. ആവശ്യത്തിന് വസ്തുക്കൾ ശേഖരിക്കാതെയാണ് പലയിടത്തും വിതരണം ആരംഭിച്ചത്. അരിയുടെ കുറവും ഗുണമേന്മക്കുറവും അന്വേഷിച്ച് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.